കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിലെ (കെഎംഎസ്എംഇ) 19-ആം ബി.ടെക്ക് മറൈൻ എൻജിനീയറിങ് ബാച്ചിന്റെ ബിരുദദാന ചടങ്ങ് ജൂൺ 20ന് ഉച്ചക്ക് 2:30 ക്ക് സർവകലാശാല സെമിനാർ കോംപ്ലെക്സിൽ നടക്കും. സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രി. ......
ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ) സംഘടിപ്പിക്കുന്ന ഓപ്പൺ കാരം ടൂർണമെന്റ് 2026 ജൂൺ 26-ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നുഐജയിലെ ലാസ ഹാളിൽ നടക്കും.
ഡബിൾസ് (ഔട്ട് തമ്പിംഗ്) വിഭാഗത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഖത്തറിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാരം പ്രേമികളും കായികാസ്വാദകരും പങ്കെടുക്കുന്ന ഈ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്ക് വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.
കായികമത്സരങ്ങളിലൂടെ സൗഹൃദവും കൂട്ടായ്മയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കെ.പി.എ.ക്യു പരിപാടി സംഘടിപ്പിക്കുന്നത്. ......
ഡെറാഡൂൺ: നീറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്ന 23-കാരി ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം.......
പാരിസ്: യുദ്ധം, വ്യാപാരം, ആഗോള സുരക്ഷ തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങൾ ചർച്ചയായ ജി7 ഉച്ചകോടിക്കിടെ ലോകനേതാക്കളുടെ ചില അനൗപചാരിക സംഭാഷണങ്ങളും ശ്രദ്ധനേടി. യോഗങ്ങളുടെ ഇടവേളകളിൽ മൈക്കിലൂടെ അബദ്ധത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട സംഭാഷണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി താൻ ഒരു മാസം മുൻപ് പുകവലി ഉപേക്ഷിച്ചതായി സഹനേതാക്കളോട് പറഞ്ഞതാണ് ആദ്യം ശ്രദ്ധ നേടിയത്. ......
'പുതുയുഗ കേരളം: പ്രവാസികൾക്കും പറയാനുണ്ട്' എന്ന കാമ്പയിനോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചു. കേരളത്തിന്റെ സമൃദ്ധിക്കും പുരോഗതിക്കും നട്ടെല്ലായി വര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രവാസികളുടെ ശബ്ദം ശക്തമായി ഉയർത്തിപ്പിടിച്ച്, അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഉൾകൊള്ളുന്ന ആവശ്യങ്ങളും അവകാശങ്ങളും രേഖപ്പെടുത്തുന്ന ജനകീയ പ്രവാസി അവകാശ രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് സാമൂഹിക പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചത്.
പ്രവാസികളുടെ വിയർപ്പും കണ്ണീരും ചേർന്നുണ്ടാക്കിയ മഹത്തായ ചരിത്രമാണ്. ......
ദോഹ: ആഗോള സമാധാനവും സുസ്ഥിരതയും അന്താരാഷ്ട്ര സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിൽ സ്റ്റേറ്റ് ഓഫ് ഖത്തറിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ച് ഹിസ് ഹൈനസ് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി. ഫ്രാൻസിലെ എവിയാൻ (Evian) നഗരത്തിൽ നടന്ന ജി-7 (Group of Seven) ഉച്ചകോടിയിലെ പങ്കാളിത്തത്തിന് ശേഷമാണ് അമീർ ഖത്തറിന്റെ നയതന്ത്ര നിലപാട് വ്യക്തമാക്കിയത്.
ഉച്ചകോടിയിലെ പങ്കാളിത്തത്തെക്കുറിച്ച് എക്സ് (X) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് അമീർ ഇക്കാര്യം അറിയിച്ചത്. ......
കൊച്ചി: പി എം കിസാൻ 23-ാമത് ഗഡുവിതരണത്തോടനുബന്ധിച്ച്,് പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്കരണത്തെ കുറിച്ച് ജൂൺ 20ന് സിഎംഎഫ്ആർഐയിൽ പരിശീലനം സംഘടിപ്പിക്കും. ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന പരിപാടിയിൽ പട്ടാളപ്പുഴു ലാർവ ഗുണമേൻമയുള്ള മത്സ്യത്തീറ്റയായി ഉപയോഗിക്കുന്ന രീതി പരിചയപ്പെടുത്തും. ......
ദോഹ: സാങ്കേതികവിദ്യയുടെ അത്യാധുനിക യുഗത്തിൽ ഇസ്ലാമിക ധനകാര്യ മേഖലയുടെ ഭാവി സാധ്യതകൾ ചർച്ച ചെയ്യുന്ന പന്ത്രണ്ടാമത് ദോഹ ഇസ്ലാമിക് ഫിനാൻസ് കോൺഫറൻസിന് തുടക്കമായി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിംp അൽ ഥാനിയുടെ മുഖ്യ രക്ഷാകർതൃത്വത്തിൽ ചൊവ്വാഴ്ചയാണ് ഉച്ചകോടി ആരംഭിച്ചത്.
"ഇസ്ലാമിക് ഫിനാൻസ് ഇൻ ദി ഏജ് ഓഫ് ഏജന്റിക് സിസ്റ്റംസ്" (Islamic Finance in the Age of Agentic Systems) എന്ന പ്രമേയത്തിൽ നടക്കുന്ന കോൺഫറൻസ് വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ അൽ ഥാനി ഉദ്ഘാടനം ചെയ്തു. ......
ദോഹ: വേനൽക്കാല യാത്രാ തിരക്കുകൾ കണക്കിലെടുത്ത് യാത്രക്കാർക്കായി 5 സുപ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA). വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് അധികൃതർ വ്യക്തമാക്കിയത്. ......
ദോഹ:ഖത്തർ മീഡിയ കോർപ്പറേഷൻ സി.ഇ.ഒ ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ ജാസിം അൽഥാനി, ഗൾഫ് കോപ്പറേഷൻ കൗൺസിൽ (ജി.സി.സി) ഗൾഫ് റേഡിയോ ആൻഡ് ടെലിവിഷൻ ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഡോ. അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ അസീസ് അൽ ഹസ്സായുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ......